Wed. Jan 22nd, 2025
tinbu

നൈജീരിയയുടെ പുതിയ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു സത്യപ്രതിജ്ഞ ചെയ്തു. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായാണ് അധികാരമേൽക്കുന്നത്. വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഒലുകയോടെ അരിവോല സത്യവാചകം ചൊല്ലിക്കൊടുത്തു. നൈജീരിയ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, രാജ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു.ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.