ഡല്‍ഹി: 2008-ലെ മുംബൈ ആക്രമണത്തിനുള്ള മുന്നൊരുക്കത്തിന് സഹായം നല്‍കിയ ലഷ്‌കര്‍ ഇ ത്വയിബ നേതാവ് പാകിസ്താന്‍ ജയിലില്‍ മരിച്ചു. ലഷ്‌കര്‍ തീവ്രവാദിയായ അബ്ദുല്‍ സലാം ഭുട്ടവിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലില്‍ തിങ്കളാഴ്ച ഉച്ചക്കാണ് ഭുട്ടവി മരിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ഭുട്ടവി. 16 വര്‍ഷത്തേക്കാണ് ഭുട്ടവിയെ ശിക്ഷിച്ചത്. 2012-ല്‍ യുഎന്‍ സുരക്ഷാ സമിതിയാണ് ഭുട്ടവിയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2002ലും 2008ലും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ പിടികൂടിയ സമയത്ത് സംഘടനയുടെ നേതൃത്വം ഭുട്ടവി വഹിച്ചിരുന്നു.