Wed. Jan 22nd, 2025
manipur

സംഘർഷം തുടരുന്ന മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറൽ അനില്‍ ചൗഹാൻ. മെയ്തെയ്–കുക്കി തുടങ്ങിയ രണ്ട് വിഭാവങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായതുകൊണ്ട് തന്നെ സ്ഥിതിഗതികൾ ശാന്തമാകാൻ സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതേ സമയം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പല ഗ്രാമങ്ങളിലും ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമം കരസേന ആരംഭിച്ചിട്ടുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.