Fri. Apr 25th, 2025

മുംബൈ: ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യ. 3.31 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാലം തിരിച്ചു പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ഈ നേട്ടമാണ് ഇന്ത്യയെ വീണ്ടും അഞ്ചാമതെത്തിച്ചത്. വിദേശ നിക്ഷേപകരില്‍ നിന്നുള്ള തുടര്‍ച്ചയായ വാങ്ങലുകള്‍ കാരണം ഇന്ത്യയിലെ പ്രാദേശിക ഓഹരി വിപണി മാര്‍ച്ച് 28 മുതല്‍ ഒരു മത്സരയോട്ടത്തിലാണ്. സെന്‍സെക്‌സും നിഫ്റ്റിയും 10 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്കാപ്പും സ്‌മോള്‍ക്യാപ്പും 15 ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ ബാങ്കെക്സ് 13 ശതമാനത്തോളം ഉയരുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഏകദേശം 6.3 ബില്യണ്‍ ഡോളര്‍ പ്രാദേശിക ഓഹരികളില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം