Sun. Dec 22nd, 2024
bjrang punia

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് കേരള മുൻ ഡിജിപി എൻസി അസ്താന. പോലീസിന് അതിനുള്ള അധികാരമുണ്ടെന്നാണ് മുൻ ഡിജിപിയുടെ ട്വിറ്റർ ഭീഷണി. വെടികൊള്ളാൻ എവിടെയെത്തണമെന്ന് പറഞ്ഞാൽ മതിയെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. “സഹോദരാ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്. വെടിവെയ്ക്കാൻ എവിടേക്കാണ് വരേണ്ടതെന്ന് പറയൂ. ഞാൻ പുറം തിരിഞ്ഞ് നിൽക്കില്ലെന്ന് സത്യം ചെയ്യുന്നു, നിങ്ങളുടെ ബുള്ളറ്റ് എന്റെ നെഞ്ചിലേക്ക് തന്നെ ഏറ്റുവാങ്ങും. ഇനി ഞങ്ങ​ളോട് ചെയ്യാൻ ഇത് മാത്രമാണ് അവശേഷിക്കുന്നത്” ബജ്റംഗ് പുനിയ ട്വീറ്റ് ചെയ്തു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.