Thu. Dec 19th, 2024

ഭോപ്പാല്‍: മധ്യപ്രദേശില്‍ 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ പന്ന ജില്ല കണ്‍വീനര്‍ അറസ്റ്റില്‍. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ്ദള്‍ ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിയും കൂട്ടാളിയായ ജയ് ചൗരസ്യയും പോലീസിന്റെ പിടിയിലായത്. സത്ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു. 95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം