Mon. Dec 23rd, 2024

കമ്പം: കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങിയപ്പോള്‍ തട്ടിയിട്ട ബൈക്ക് യാത്രക്കാരനാണ് പാല്‍രാജ്. നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപം വനത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനുള്ളത്. തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരുകയാണ്. അതിനാല്‍ സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഏത് നിമിഷവും മയക്കുവെടി വെയ്ക്കാന്‍ ദൗത്യസംഘം സജ്ജമാണ്. കഴിഞ്ഞ ദിവസം കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വനാതിര്‍ത്തിയിലൂടെയുള്ള അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യ സംഘത്തിന് തിരിച്ചടിയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം