Sun. Feb 23rd, 2025
thekkady elephant

തേക്കടിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു ആക്രമണം. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് പരിക്കേറ്റത്. ആനയെ കണ്ട് ഭയന്നോടിയ ഇദ്ദേഹം സമീപത്തെ ട്രെഞ്ചിൽ വീഴുകയും ട്രെഞ്ചിലൂടെ കടന്നുപോയ ആനയുടെ ചവിട്ട് ഏൽക്കുകയുമായിരുന്നു. കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രഭാത നടത്തവും സൈക്കിൾ സവാരിയും നിരോധിച്ചിട്ടുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.