Wed. Jan 22nd, 2025

സിനിമാ നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി, ഷഫീഖിന്റെ സന്തോഷം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. വയര്‍ വേദന അനുഭവപ്പെട്ടത് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ രോഗ ബാധിതനാണെന്ന് കണ്ടെത്തുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം