Thu. Dec 12th, 2024

തെലുങ്ക് താരം പവന്‍ കല്ല്യാണിന്റെ ‘ഹരി ഹര വീര മല്ലു’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തീപിടിത്തം. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഷൂട്ടിങ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചുവെന്നും വലിയ നാശനഷ്ടം ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ സെറ്റില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം സംഭവിച്ചിട്ടില്ല. സംഭവത്തില്‍ ഡുണ്ടിഗല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സെറ്റിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിനാല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനി പുതിയ സെറ്റ് നിര്‍മ്മിക്കേണ്ടി വരും. അതിനാല്‍ സിനിമയുടെ ചിത്രീകരണം വൈകുമെന്നാണ് റിപ്പോര്‍ട്ട്. കൃഷ് ജഗര്‍ലമുഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഹരി ഹര വീര മല്ലു’.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം