Mon. Dec 23rd, 2024

തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാവുന്നത്. കരടുചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദേശിച്ചിരുന്നത്. 40 പൈസയായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടത്.ഇതാണ് 10 പൈസയായി കമ്മിഷന്‍ പരിമിതപ്പെടുത്തിയത്. ജൂണ്‍ ഒന്നിന് നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങള്‍ കമ്മിഷന്‍ അന്തിമമാക്കി. വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. സര്‍ചാര്‍ജ് ഈടാക്കുന്നതിലൂടെ വൈദ്യുതിബില്‍ കുതിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം