Wed. Jan 22nd, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ക്ക് 220 പ്രവര്‍ത്തി ദിവസമാണ് ഉള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 221 പ്രവര്‍ത്തി ദിവസവും ഹയര്‍ സെക്കന്‍ഡറിക്ക് 192 പ്രവര്‍ത്തി ദുവസവുമാണ് ഉള്ളത്. അതേസമയം, ഹയര്‍സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 2023 ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം