Tue. Nov 5th, 2024

തിരുവനന്തപുരം: സ്‌കൂള്‍ ബസ് എവിടെയെത്തി, സ്‌കൂള്‍ വിട്ട് കുട്ടിള്‍ വീട്ടില്‍ എത്തിയോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ‘വിദ്യാവാഹന്‍’ എന്ന ആപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ അധ്യയനവര്‍ഷം മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള അവസാനഘട്ട നടപടികളിലാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. എല്ലാ സ്‌കൂള്‍ ബസുകളെയും ജിപിഎസ് സംവിധാനമുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വേര്‍ മുഖാന്തരമാണ് ആപ്പിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ ബസില്‍ ജിപിഎസ് യന്ത്രങ്ങള്‍ ഘടിപ്പിക്കാന്‍ അധികൃതര്‍ക്ക് രണ്ടുവര്‍ഷം മുമ്പുതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സ്‌കൂള്‍ തുറക്കുംമുമ്പുള്ള പരിശോധനയിലും ജിപിഎസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നുണ്ട്. വാഹനം ഏത് വഴിയെല്ലാം സഞ്ചരിക്കുന്നുവെന്ന് അറിയിക്കുകയും അപകടം സംഭവിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പിന് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം