Fri. Nov 22nd, 2024

എവറസ്റ്റിന്റെ നെറുകയില്‍ മനുഷ്യന്‍ ആദ്യമായി കാല്‍തൊട്ടിട്ട് 70 വര്‍ഷമാവുകയാണ്. 1953 മെയ് 29ന് പകല്‍ പതിനൊന്നരയോടെയാണ് മനുഷ്യന്‍ ആദ്യമായി എവറസ്റ്റ് കൊടുമുടിയില്‍ കാല്‍ചവിട്ടിയത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും മെയ് 29 അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുന്നത്. ന്യൂസിലന്റുകാരനായ എഡ്മണ്ട് ഹിലറിയും നേപ്പാളില്‍ നിന്നുള്ള ടെന്‍സിങ് നോര്‍ഗേയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 1953 ഏപ്രില്‍ 13-ന് ആരംഭിച്ച ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഹിമാലയ പര്‍വതത്തില്‍, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8,848 മീറ്ററാണ് അഥവാ 29,028.871 അടിയാണ് എവറസ്റ്റിന്റെ ഉയരം. പല പേരുകളിലാണ് എവറസ്റ്റ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ അറിയപ്പെടുന്നത്. പീക്ക് 15 എന്നാണ് എവറസ്റ്റ് പൊതുവേ അറിയപ്പെടുന്നത്. നേപ്പാളുകാര്‍ക്ക് ഇത് സാഗര്‍ മാതയാണ്. ചൈനയില്‍ ഇത് ചുമുലാങ്മ ഫെങ് ആണ്. ടിബറ്റില്‍ എവറസ്റ്റ് ചോമലുങ്മ എന്നാണ് അറിയപ്പെടുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം