പാലക്കാട്: ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരവുമായി വനംവകുപ്പ്. വന്യമൃഗശല്യത്തെ തുടര്‍ന്ന് സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നു. ധോണി മുതല്‍ മലമ്പുഴ വരെയാണ് സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നത്. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളുള്‍പ്പെടുന്ന ധോണി മുതല്‍ മലമ്പുഴ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തിലാണ് നബാര്‍ഡ് സാഹയത്തോടെ സൗരോര്‍ജ വേലി പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്. പദ്ധതിക്കായി 98 ലക്ഷം രൂപ അനുവദിച്ചു. ഇ-ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കരാറെടുക്കുന്ന കമ്പനി മൂന്ന് മാസത്തിനകം നിര്‍ദിഷ്ട ദൂരത്തില്‍ തൂക്കുവേലി സജ്ജമാക്കണമെന്നാണ് വ്യവസ്ഥ. ജില്ലയില്‍ കാട്ടാനശല്യം കൂടുതലായുള്ള ധോണി മേഖലയില്‍ ജീവനും സ്വത്തിനും ഭീഷണിയായിരുന്ന പി.ടി 7നെ പിടിച്ച് കുങ്കിയാനയാക്കുന്ന പരിശ്രമം തുടരുകയാണ്.