Mon. Dec 23rd, 2024

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി, പേസ്റ്റ് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്‌തെന്നാണ് ആരോപണം. ആകെയുള്ള 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് പകര്‍ത്തിയെഴുതിയത്. ഒമ്പത് ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. എട്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലാണ് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുതിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം