Mon. Dec 23rd, 2024
harshina

പ്രസവ ശസ്ത്രക്രിയയിൽ പിഴവുണ്ടെന്ന് ആരോപിച്ച് ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ എട്ട് ദിവസമായി  കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം തുടങ്ങിയിട്ട്. സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ട്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും അത് മതിയായ തുകയല്ല എന്ന് വ്യക്തമാക്കിയാണ് ഹർഷിന സമരം തുടരുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.