Fri. Apr 11th, 2025 5:09:47 AM
high court

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ ലോകായുക്തയെ തന്നെ സമീപിക്കാൻ പരാതിക്കാരനോട് ഹൈക്കോടതി. വിധിവൈകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരന്റെ ഹർജിയിലാണ് നിർദ്ദേശം. കേസ് ഒരു വർഷമായി ലോകായുക്തയിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിട്ട്. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ വിധി വൈകരുതെന്ന് ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചത്. വിധി വൈകരുന്നതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ തന്നെ അപേക്ഷ സമർപ്പിക്കാനാണ് പരാതിക്കാരനോട് കോടതി നിർദ്ദേശിച്ചത്. ലോകായുക്തയുടെ പ്രതികരണം അനുസരിച്ചാകും ഹൈക്കോടതി കേസിന്റെ തുടർ നടപടികൾ സ്വീകരിക്കുക. ഹർജി കോടതി ഏപ്രിൽ 23 ന് വീണ്ടും പരിഗണിക്കും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.