Wed. Nov 6th, 2024

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ പാമ്പുകടിയേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. റോഡില്ലാത്തതിനാല്‍ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചത്. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയെങ്കിലും റോഡ് ശരിയല്ലാത്തതിനാല്‍ ആംബുലന്‍സ് യാത്ര പാതിവഴിയില്‍ തടസ്സപെട്ടു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയിട്ട ഇടത്ത് നിന്ന് ആറ് കിലോമീറ്ററോളം കുഞ്ഞിന്റെ മൃതദേഹവുമായി അമ്മ നടന്നത്. നല്ല റോഡില്ലാത്തതാണ് ആശുപത്രിയില്‍ എത്താന്‍ വൈകിയതെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തെ ആശാവര്‍ക്കറുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ പ്രഥമശുശ്രൂഷ നല്‍കാമായിരുന്നുവെന്ന് വെല്ലൂര്‍ കളക്ടര്‍ പറഞ്ഞു. 1,500 ഓളം പേര്‍ താമസിക്കുന്ന പ്രദേശത്തേക്ക് റോഡ് സ്ഥാപിക്കുന്നതിന് ശ്രമം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം