Wed. Dec 18th, 2024
wrestlers strike

എതിർപ്പുകളും നിയന്ത്രങ്ങളും നിലനിൽക്കെ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലുള്ള താരങ്ങളുടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന്റെ വൻ സന്നാഹം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാങ്ങളാണ് നിലനിൽക്കുന്നത്. പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കർഷകരെ അതിർത്തിയിൽ തന്നെ തടഞ്ഞു. എന്നാൽ സമാധാനപരമായ പ്രതിഷേധമാണ് തങ്ങൾ നടത്തുന്നതെന്നും നീതി ലഭിക്കുംവരെ പോരാടുമെന്നും ഗുസ്തി താരങ്ങൾ പ്രതികരിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.