Mon. Dec 23rd, 2024
achankovil

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.വെട്ടൂർ സ്വദേശികളായ അഭിരാജ്, ​ഋഷി അജിത് എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടുന്ന ഏഴംഗസംഘമാണ് ഫുട്ബോൾ കളിക്ക് ശേഷം ആറ്റിൽ കുളിക്കാനിറങ്ങിയത്. രണ്ടുപേരും ഒഴുക്കിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്സിന്റെ സ്കൂബ ടീം രണ്ടുകുട്ടികളെയും മുങ്ങിയെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.