Sat. Feb 22nd, 2025
njan karnnan

ചലച്ചിത്ര താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്യുന്ന ‘ഞാന്‍ കര്‍ണ്ണന്‍’ മലയാള ചിത്രം റിലീസിനൊരുങ്ങുന്നു. ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് മുതിർന്ന എഴുത്തുകാരൻ എംടി അപ്പനാണ്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായിക പറഞ്ഞു. ചിത്രം ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്.

 

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.