Thu. Jan 23rd, 2025

പാലക്കാട്: പാലക്കയം കൈക്കൂലി കേസില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുമായി പ്രതിയായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍. മേലുദ്യോഗസ്ഥര്‍ തന്നെ സഹായിച്ചെന്നാണ് മൊഴി. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ തനിക്കേ കഴിയുകയുള്ളൂവെന്ന് അവര്‍ വിശ്വസിച്ചിരുന്നതായും വിജിലന്‍സിന് മൊഴി നല്‍കി. എന്നാല്‍ സഹായിച്ച മേലുദ്യോഗസ്ഥരുടെ പേരുകള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. കൈക്കൂലി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പണത്തിന് പുറമെ വിവിധ പാരിതോഷികങ്ങളും ഇയാള്‍ കൈക്കൂലിയായി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. മണ്ണാര്‍ക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ ലോഡ്ജ് മുറിയില്‍ നിന്ന് 35 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം