Mon. Dec 23rd, 2024

ആലപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആലപ്പുഴ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍. അധ്യയനവര്‍ഷാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്‌ടേററ്റില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ടിപ്പര്‍ ലോറികളുടെ സമയവും ക്രമീകരിക്കുമെന്നും സ്‌കൂള്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകള്‍ക്ക് മുന്നിലെ സീബ്രലൈന്‍ കൃത്യമായി മാര്‍ക്ക് ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം