Wed. Nov 6th, 2024

ജയ്പൂര്‍: രാജസ്ഥാനില്‍ തോക്ക് മുതല്‍ ചുരിക വരെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം നല്‍കി വിഎച്ച്പി. ജോധ്പൂരിലാണ് വിഎച്ച്പിയുടെയും വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെയും നേതൃത്വത്തില്‍ പരിശീനം നല്‍കിയത്. ജോധ്പൂരിലെ സരസ്വതി വിദ്യാമന്ദിരത്തില്‍ ഏഴ് ദിവസം നീണ്ടു നിന്ന പരിശീലനമായിരുന്നു നടന്നത്. ദേശീയ മാധ്യമമായ ‘എബിപി ലൈവ്’ പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകളിലും പരിശീലനം നല്‍കിയിരുന്നു. 200ലേറെ പെണ്‍കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനമാണ് നല്‍കുന്നതെന്ന് ദുര്‍ഗവാഹിനി പ്രാന്ത് സേവക് സന്‍യോജക കുസും ധവാനി പറഞ്ഞു. ആത്മസുരക്ഷയ്ക്കൊപ്പം ബൗദ്ധികവും മാനസികവുമായ ശാരീരിക വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം