Thu. Dec 26th, 2024

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കേരളാ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക്(കുസാറ്റ്) കീഴില്‍ വരുന്ന സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ്ങ്. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ഇളം പച്ച നിറത്തിലുള്ള ഷര്‍ട്ടും ഗ്രേ പാന്റും, പെണ്‍കുട്ടികള്‍ക്ക് ഇളം പച്ച നിറത്തിലുള്ള കുര്‍ത്തയും ഗ്രേ പാന്റും ഓവര്‍ കോട്ടുമാണ് യൂണിഫോം. പുതിയ ഉത്തരവനുസരിച്ച് ജൂണ്‍ ഒന്ന് മുതല്‍ ഇവ രണ്ടില്‍ നിന്നും ഏത് ധരിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. ആര്‍ത്തവ അവധി ആനുകൂല്യം നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന കോളേജ് ചെയര്‍പേഴ്‌സണ്‍ നമിത ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കുസാറ്റ് സ്റ്റുഡന്റസ് യൂണിയന്‍ തന്നെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം യാഥാര്‍ഥ്യമാക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചത്. ഈ വര്‍ഷമാദ്യം വിദ്യാര്‍ഥിനികള്‍ക്ക് ഹാജരില്‍ ആര്‍ത്തവ അവധി ആനുകൂല്യം നടപ്പിലാക്കിയതിന്റെ തുടര്‍ച്ചയാണ് ഈ മാറ്റവും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം