Mon. Dec 23rd, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജി ലോകായുക്ത മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം നേമം സ്വദേശി ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിട്ടത് റദ്ദാക്കണമെന്നാണ് ആവശ്യം. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തിയാണ് ഹര്‍ജി ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ടത്.

 

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം