Thu. Jan 23rd, 2025

ബെംഗളൂരു: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.എച്ച്‌കെ പാട്ടീല്‍, എംബി പാട്ടീല്‍ കൃഷ്ണ ബൈരെഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്‌സി മഹാദേവപ്പ, ഈശ്വര്‍ ഖന്ദ്രെ, ദിനേഷ് ഗുണ്ടു റാവു, ലക്ഷ്മി ഹെബ്ബാള്‍ക്കാര്‍, മധു ബംഗാരപ്പ തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍. മെയ് 20 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഉള്‍പ്പടെ 10 പേര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മന്ത്രിസഭ വികസനം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് മാത്രമാണ് വനിതകളില്‍ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്. വകുപ്പ് വിഭജനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം