കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണ കരാർ സോൺടക്ക് തന്നെ പുതുക്കി നൽകാൻ കോര്‍പ്പറേഷന്‍ തീരുമാനം. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നിലനിൽക്കേയാണ് കരാർ പത്ത് പ്രവർത്തി ദിനംകൂടി നീട്ടി നൽകാൻ സോൺടക്ക് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടാകും. 2019 ഡിസംബർ 10 നാണ് ആദ്യമായി സോൺടക്കുമായി കരാർ ഒപ്പിടുന്നത്. നിലവിൽ 6 തവണയാണ് കരാർ കാലാവധി നീട്ടി നൽകിയത്. ബയോമൈനിങ്ങ് പൂർത്തിയായതായും തിങ്കളാഴ്ച്ച ലെയറിങ്ങ് നടത്താനുള്ള യന്ത്രസാമഗ്രികൾ ഞെളിയൻ പറമ്പിൽ എത്തുമെന്നും മേയർ ബീന ഫിലിപ്പ് അറിയിച്ചു.