Mon. Dec 23rd, 2024

കുമളി: അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയതായി വനംവകുപ്പ്. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേയ്ക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തുകയും ചെയ്തു. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പോകാന്‍ തയ്യാറായത്. അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം