Fri. Nov 22nd, 2024
manipur

മണിപ്പൂരിൽ നടക്കുന്നത് സർക്കാരിന്റെ അറിവോടെയുള്ള വംശഹത്യയാണെന്നും സംസ്ഥാനത്തു നിന്ന് പർവത മേഖലകളെ പൂർണമായി വിഭജിക്കണമെന്നും ഗോത്ര സംഘടനയായ ഇൻഡിജിനസ്‌ ട്രൈബൽ ലീഡേഴ്‌സ്‌ ഫോറം (ഐടിഎൽഎഫ്‌) ആവശ്യപ്പെട്ടു. മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്‌ടാവ്‌ കുൽദീപ്‌ സിങ്ങിനാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയത്. ഇതിനോടകം 200 ക്രിസ്‌ത്യൻ പള്ളി തകർക്കുകയും 100 ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 44 പേർ ഗോത്ര വിഭാഗങ്ങളാണ്. മെയ്‌ത്തീകൾ ​ഗോത്രജനതയെ ലക്ഷ്യമിടുന്ന അക്രമങ്ങൾ വംശഹത്യയാണെന്നും കത്തിൽ വ്യക്തമാക്കുന്നു. കലാപം തുടങ്ങിയിട്ട് ആഴ്‌ചകൾ കഴിഞ്ഞിട്ടും കേന്ദ്രസഹായം പർവതപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ ലഭിച്ചിട്ടില്ലെന്നും അടിയന്തരമായി വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്നും ഗോത്ര സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം