Wed. Nov 6th, 2024

ഇടുക്കി: ഇന്നലെ രാത്രി കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയതായി അധികൃതര്‍. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. എന്നാല്‍ അരിക്കൊമ്പന്‍ ഇവിടെ നിന്നും ചിന്നക്കനാല്‍ ഭാഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വനം വകുപ്പ് പറയുന്നു. ദിവസവും 10 കിലോമീറ്റര്‍ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ഇന്നലെ കണ്ടതില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇന്നുള്ളത്. ഇവിടെ നിന്ന് സഞ്ചരിച്ചാല്‍ അരിക്കൊമ്പന് ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാന്‍ ചോലയിലേക്ക് എത്താന്‍ കഴിയും.അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം