Wed. Dec 18th, 2024

ബീജിംഗ്: ഈ വര്‍ഷം 15000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ഇ കോമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. കമ്പനി പുതിയ പിരിച്ചുവിടലിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ പ്രഖ്യാപനം. ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പങ്കുവെച്ച കുറിപ്പിലാണ് ആറ് പ്രധാന ബിസിനസ്സ് ഡിവിഷനുകളിലായി 15,000 ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 3,000 തുടക്കക്കാര്‍ക്ക് അവസരം നല്‍കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, ജീവനക്കാരുടെ പിരിച്ചുവിടലുകളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കമ്പനി തള്ളിക്കളഞ്ഞു. കമ്പനി 20 ശതമാനത്തോളെ ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം