Sun. Feb 23rd, 2025
sfi news

എസ്എഫ്ഐ ആൾമാറാട്ട വിവാദവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ത്തി പരിശോധന നടത്തും. രണ്ടു ദിവസം കേരള സർവകലാശാലയിൽ വിവരശേഖരണം നടത്തിയതിന് ശേഷമാണ് പോലീസ് സംഘം കോളേജിൽ നേരിട്ടെത്തുന്നത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ വലിയ തിരുമറി നടന്നിട്ടും സർവകലാശാലക്ക് മുൻപ് പരാതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇതിനിടെ ഗവർണറുടെ ആരോപണങ്ങൾക്കു മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചിരുന്നു. അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കും മുൻപ് വിശദമായ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം