Wed. Jan 22nd, 2025
sindhu and prannoy

മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി സിന്ധുവും, എച്ച്.എസ് പ്രണോയിയുംക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തികൊണ്ട് പി.വി സിന്ധുവും,ചൈനയുടെ ഷി ഫെങ് ലിയെ തോൽപ്പിച്ചുകൊണ്ട് പ്രണോയിയും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യി മാൻ ഷാങ്ങിനൊപ്പം സിന്ധുവും മൂന്നാം സീഡ് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ജപ്പാന്റെ കെന്റ നിഷിമോട്ടോയും തമ്മിലുള്ള മത്സരത്തിലെ വിജയിയുമായി പ്രണോയ്‌യും ഏറ്റുമുട്ടും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം