Thu. Jan 23rd, 2025

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപനം. 4,32,436 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ ഫലം കാത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 83.87 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലുമണി മുതല്‍ പിആര്‍ഡി ലൈവ്(PRD Live), സഫലം 2023 (SAPHALAM 2023), iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം