പാസ്‌വേഡ് പങ്കിടലുമായി ബന്ധപ്പെട്ട നിയന്ത്രണം യു.എസ് അടക്കമുള്ള 100-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് നെറ്റ്ഫ്ലിക്സ്. കുടുംബാംഗളല്ലാത്തവരുമായി പാസ്സ്‌വേഡ് പങ്കിടുന്നതിനെതിരെയാണ് തീരുമാനം. ഇതിനോടകം 10 കോടിയിലധികം പേർ പാസ്സ്‌വേഡ് പങ്കിട്ട് ഉപയോഗിക്കുന്നുണ്ട് എന്ന കണക്കുകൾ കമ്പനി പുറത്തു വിട്ടിരുന്നു. നിലവിലെ വരുമാനം ഉയർത്തുന്നതിന് വേണ്ടിയാണ് നിയന്ത്രണം കൂടുതൽ വ്യാപിപ്പിച്ചത്. അക്കൗണ്ട് പങ്കിടണമെങ്കിൽ അധിക അംഗ സ്ലോട്ടിന് പ്രതിമാസം 7.99 ഡോളർ അധികമായി നൽകണമെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾ പാസ്സ്‌വേഡ് പങ്കുവെയ്ക്കുന്നത് നിയമനടപടിക്ക് വിധേയമാണെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം