തിരുവനന്തപുരം: വീട്ടുജോലിക്കാര്‍ക്കും ഹോംനഴ്സുമാര്‍ക്കും തൊഴില്‍സുരക്ഷയും പെന്‍ഷനും ഉറപ്പാക്കി കൊണ്ടുള്ള കരടുനിയമം തയ്യാറാക്കി കേരളം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി നിയമപരിരക്ഷ നല്‍കുന്നത്. ഈ നിയമത്തിലൂടെ ഗാര്‍ഹികജീവനക്കാര്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെന്‍ഷനും ഉറപ്പാക്കും. വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ അവരെ ഏജന്‍സികളും തൊഴിലുടമകളും ചൂഷണം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (റെഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ആക്ട് എന്ന പേരിലുള്ള കരടുബില്‍ കൊണ്ടു വരുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.