Wed. Jan 22nd, 2025
sports

2023 കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റര്‍ മിലാന്‍. ഫൈനലില്‍ ഫിയോറെന്റീനയെ പിന്നിലാക്കിയ ഇവർ തുടർച്ചയായ രണ്ടാം തവണയാണ് കിരീടം നേടുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ഇക്കുറി വിജയം നേടിയത്. മൽത്സരത്തിൽ ഇരട്ട ഗോൾ നേടിയ സൂപ്പര്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് 29-ാം മിനിറ്റിലും 37-ാം മിനിറ്റിലും വലകുലുക്കി വിജയം സമ്മാനിച്ചു. 1939, 1978, 1982, 2005, 2006, 2010, 2011, 2022 വർഷങ്ങൾക്ക് ശേഷം ഇന്റര്‍ നേടുന്ന ഒന്‍പതാം കോപ്പ ഇറ്റാലിയ കിരീടമാണിത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം