കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. വാടക നൽകാത്തതിനാൽ ഗേറ്റ് തുറന്നു നൽകാൻ സാധിക്കില്ല എന്ന എംഎൽഎയും
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജന്റെ തീരുമാനത്തെയും കുട്ടികൾ നേരിട്ട ബുദ്ധിമുട്ടിനെയും കണക്കിലെടുത്താണ് കേസ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി , കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കേണ്ടത്. സംഭവത്തിൽ കുട്ടികൾക്ക് നേരിട്ട ബുദ്ധിമുട്ടിന് എംഎൽഎ മുൻപ് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഇത്തരം നടപടികൾ അനുവദിക്കാൻ സാധിക്കില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ നിലപാട്.
