Thu. Dec 26th, 2024

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു. പഞ്ചാബില്‍ നിന്നുള്ള നൂറിലേറെ കിസാന്‍ സഭ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജന്തര്‍ മന്ദറില്‍ എത്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ഇന്ന് ജന്തര്‍ മന്ദറിലെത്തും. മെയ് 28-ന് പാര്‍ലമെന്റിന്റെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ച വനിതാ മഹാ പഞ്ചായത്തിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള പ്രചരണം തുടരുകയാണ്. അതേസമയം ബ്രിജ് ഭൂഷന്റെ വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങള്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വേണം പരിശോധന നടത്തേണ്ടതെന്നും താരങ്ങള്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം