Sun. Dec 22nd, 2024

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കണക്കാക്കിയാല്‍ കുമളി ടൗണില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെവരെ എത്തിയെന്നാണ് സിഗ്നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രി ലഭിച്ച സിഗ്നല്‍ പ്രകാരമാണിത്. ഇതിന് ശേഷം അരിക്കൊമ്പനെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് മടങ്ങി. ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളില്‍ തന്നെയാണ് അരിക്കൊമ്പനുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം