Mon. Dec 23rd, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. എ ഐ ഫേസ് സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ ചൈനീസ് യുവാവിന് അഞ്ച് കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ബൗട്ടോ നഗരത്തില്‍ ആണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വളരെ റിയലിസ്റ്റിക് ആയി തോന്നുന്ന വ്യാജ ചിത്രങ്ങളും വിഡിയോകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന എഐ ടെക്‌നോളോജിയാണ് ഡീപ് ഫേക്കുകള്‍. ഈ സംവിധാനം ഉപയോഗിച്ച് യുവാവിന്റെ അടുത്ത സുഹൃത്തായി മുഖം മാറ്റിയാണ് തട്ടിപ്പുകാരന്‍ പ്രത്യക്ഷപ്പെട്ടത്. ആള്‍മാറാട്ടത്തിലൂടെ 4.3 മില്യണ്‍ യുവാനാണ് തട്ടിപ്പുകാരന്‍ യുവാവിനോട് ആവശ്യപ്പെട്ടത്. തട്ടിയെടുത്ത ഭൂരിഭാഗം പണവും വീണ്ടെടുക്കാന്‍ കഴിഞ്ഞതായും ബാക്കി തുക കണ്ടെത്താന്‍ ശ്രമം നടക്കുന്നുവെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം