Wed. Jan 22nd, 2025

കൊച്ചി: മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് മമ്മൂട്ടി. ”ഭാവിയില്‍ ഓക്സിജന്‍ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ഓക്സിജന്‍ കിയോസ്‌കുകളുണ്ട്. അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം-മമ്മൂട്ടി പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കിയത്. കിടപ്പുരോഗികള്‍ക്കാണ് ഈ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പ്രയോജനപ്പെടുക. അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുത്ത് രോഗികള്‍ക്ക് നല്‍കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം