Thu. Jan 23rd, 2025

യുകെയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയില്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ എളുപ്പത്തില്‍ ഇനി യുകെയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. വിദ്യാഭ്യാസ വകുപ്പും ഹോം ഓഫീസും ട്രഷറിയും ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് കോഴ്സുകളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഒരുങ്ങുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിസര്‍ച്ച് സ്വഭാവമുള്ള പിജി കോഴ്‌സുകള്‍ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമാകും ഇനിമുതല്‍ ജീവിത പങ്കാളി, മക്കള്‍, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക. 2022-ല്‍ 490763 സ്റ്റഡി വിസകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് 2023 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2005 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 29 കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കൊപ്പം 135,788 ആശ്രിതരും ഉണ്ടായിരുന്നു. 2019-ല്‍ രാജ്യത്ത് എത്തിയവരെക്കാള്‍ ഒമ്പത് മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം