Tue. Jul 1st, 2025

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരത്തിനും, അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരത്തിനും അർഹനായി. ‘അറിയിപ്പ്’ എന്ന സിനിമയ്ക്ക് മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.

രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്‌മാസ്റ്റർ, കെഎസ്എഫ്ഡിസി നിർമ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങൾ.