Wed. Jan 22nd, 2025

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങള്‍. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പാലര്‍മെന്റ് വളയാനാണ് താരങ്ങളുടെ തീരുമാനം. ബ്രിജ് ഭൂഷണ്‍ നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങള്‍ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താന്‍ നുണപരിശോധനക്ക് വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടത്. ബ്രിജ് ഭൂഷണ്‍ നുണ പരിശോധനയ്ക്ക് തയ്യാറായതിനെ സ്വാഗതം ചെയ്ത താരങ്ങള്‍ പരിശോധന പൂര്‍ണമായി തത്സമയം സംപ്രേഷണം ചെയ്യണമെന്ന നിര്‍േദശമാണ് മുന്നോട്ട് വെക്കുന്നത്. സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ഗുസ്തി താരങ്ങള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം