Mon. Dec 23rd, 2024

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേരള സര്‍വ്വകലാശാല നിര്‍ദേശിച്ചിരുന്നു. ഡോ.എന്‍ കെ നിഷാദാണ് പുതിയ പ്രിന്‍സിപ്പല്‍. കോളേജിലെ യുയുസിയായി ആള്‍മാറാട്ടത്തിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത എസ്എഫ്‌ഐ നേതാവിന്റെ പേര് സര്‍വ്വകലാശാശാലയെ അറിയിച്ച സംഭവത്തിലാണ് നടപടി. അതേസമയം, തിരഞ്ഞെടുപ്പ് ആള്‍മാറാട്ടക്കേസില്‍ പോലീസ് ഇന്ന് രജിസ്ട്രാറുടെ മൊഴിയെടുക്കും. രജിസ്ട്രാറുടെ പരാതിയുടെ അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിന്‍സിപ്പാള്‍, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. കോളേജില്‍ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിന്‍സിപ്പാള്‍ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവരില്‍ നിന്ന് മൊഴിയെടുക്കുക.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം