Wed. Jan 22nd, 2025

തിരുവനന്തപുരം: മലയാളികള്‍ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള ജനതയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃകയാണെന്നും താനും അതിന്റെ ഗുണഭോക്താവാണെന്ന് സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയര്‍ന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം