Mon. Dec 23rd, 2024

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിന് വെടിയേറ്റിരുന്നതായി വനംവകുപ്പ്. നായാട്ടുകാര്‍ വെടിവച്ചതെന്നാണ് വനംവകുപ്പിന്റെ സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്. നായാട്ടുകാര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും ഇവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, അക്രമം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ എരുമേലി റേഞ്ച് ഓഫിസിലേക്ക് നാട്ടുകാര്‍ പ്രതിഷേധ ജാഥ നടത്തും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം